Thursday 28 May 2015

യുവസമിതിയുടെ പ്രവര്ത്തനരീതി


ചരിത്രം


1990-കളില്‍ സയന്സ്ര‌ ഫോറം
 2006 - 2007 കാലഘട്ടത്തിലെ മേഖലാ ജില്ലാ യുവസംഗമങ്ങള്‍
 2007ലെ സംസ്ഥാന യുവസംഗമം 500 പേരുടെ പങ്കാളിത്തം
 2008 - 2010 ക്യാമ്പസ്‌ ശാസ്‌ത്ര സമിതി പ്രവര്ത്തരനങ്ങള്‍
2010 - 2015 യുവസമിതി പ്രവര്ത്ത നങ്ങള്‍ വികസിക്കുന്നു.

 യുവസമിതി പൊതുലക്ഷ്യം എന്താണ്‌ 


യുവസമിതിയുടെ ലക്ഷ്യം ? കേരള മാതൃകയുടെ സൃഷ്‌ടിയിലേക്ക്‌ നയിച്ച പൊതു ഇടപെടലുകളില്‍ (public action) എല്ലാം യുവതലമുറയുടെ പങ്ക്‌ വലുതായിരുന്നു. ദരിദ്രപക്ഷപാതിത്വവും, പാരിസ്ഥിതികബോധവും, ശാസ്‌ത്രബോധവമുള്ള ചെറുപ്പക്കാരുടെ കൂട്ടായ്‌മകള്‍ കേരളത്തില്‍ വ്യാപകമായ തോതില്‍ വികസിപ്പിക്കുക എന്ന പൊതുലക്ഷ്യം ആണ്‌ യുവസമിതിക്ക്‌ ഉള്ളത്‌. പാരിസ്ഥിതിക സുസ്ഥിരതയുള്ള, ലിംഗ പദവി വിവേചനമില്ലാത്ത, അസമത്വങ്ങളില്ലാത്ത ശാസ്‌ത്രബോധം സാമാന്യബോധമാകുന്ന ഒരൂ കേരളം സൃഷ്‌ടിക്കുക എന്ന വിശാല ലക്ഷ്യമാണ്‌ പരിഷത്തിന്റെയും യുവസമിതിയുടേയും പ്രവര്ത്തളനങ്ങള്ക്ക് ‌ പൊതുവെ ഉള്ളത്‌. എന്തായിരിക്കണം അപ്പോള്‍ പ്രവര്ത്തുന ദിശ ? അറിവിനെ ദരിദ്രരുടെ വിമോചന ഉപാധിയാക്കി മാറ്റുക <പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ വിനോയോഗത്തിനായുള്ള പ്രാദേശികവും, സ്ഥൂലതല ത്തിലുള്ളതുമായ നിരന്തരമായ ഇടപെടലുകള്‍ വളര്ത്തി ക്കൊണ്ടുവരിക എല്ലാ സാമൂഹ്യ ഇടങ്ങളിലും നിലനില്ക്കു ന്ന സ്‌ത്രീ-പുരുഷ വിവേചനത്തെ സംവാദാത്മക മായ ഇടപെടലുകളിലൂടെ, പ്രായോഗിക ഇടപെടലുകളിലൂടേയും മാറ്റി തീര്ക്കുുക സമൂഹത്തിലെ ശാസ്‌ത്രബോധത്തിന്റെ സാന്നിദ്ധ്യം ശക്തമാക്കുക. സമൂഹത്തിന്റെ ജനാധിപ ത്യവത്‌ക്കരണം ശക്തമാക്കുക

 വൈവിധ്യമാര്ന്ന് ഈ പ്രവര്ത്ത്നങ്ങളെ എങ്ങനെ കൂട്ടിയോജിപ്പിക്കാനാകും? 


സംസ്ഥാനതലത്തില്‍ 15 പേരുടെ കോര്‍ ടീം പ്രവര്ത്തിറക്കുന്നു. കൂടാതെ ഓരോ ജില്ലയിലും യുവസമിതി കണ്വീ്നര്മാതരും ഉണ്ട്‌. ഇവര്‍ ഉള്പ്പെ ട്ടതാണ്‌ സംസ്ഥാന നിര്വൂഹണ സമിതി. യുവസമിതി സംഘത്തിന്റെ പ്രവര്ത്തഉനങ്ങളെ മൂന്നു ശാഖകളാക്കി തിരിക്കാം. 1. പ്രാദേശിക യുവസമിതികള്‍ - ജില്ലാതലത്തിലും സമാനമായി കോര്‍ കമ്മിറ്റികള്‍ ഉണ്ടാവണം. ഓരോ ജില്ലക്കും സ്വതന്ത്രമായ പ്രവര്ത്തമനങ്ങള്‍ ഏറ്റെടുക്കാനുള്ള ശേഷി ഉണ്ടാവണം. ജില്ലാതലത്തിലും മേഖലാതലത്തിലും വൈവിധ്യമാര്ന്ന് ഇടപെടല്‍ പഠന പരിപാടികള്‍ ആസൂത്രണം ചെയ്യാം. അതിനുവേണ്ട പരിശീലനങ്ങളും അക്കാദമിക പിന്ബരലവും സംസ്ഥാനതലത്തില്‍ നിന്നും ലഭ്യമാക്കും. 2. ക്യാമ്പസ്‌ ശാസ്‌ത്രസമിതി - ക്യാമ്പസുകളിലെ യുവസമിതിയുടെ ലക്ഷ്യങ്ങള്‍ പൊതു ആയിരിക്കുമ്പോഴും അല്പംദ വ്യത്യസ്ഥമായ പ്രവര്ത്തതന തലം വേണ്ടി വരും. ക്യാമ്പസില്‍ രൂപപ്പെടുന്ന വ്യത്യസ്ഥ പ്രവര്ത്ത ന തലങ്ങളുള്ള സംഘടനകളുടെ ഒരു കൂട്ടായ്‌മയാകണം ക്യാമ്പസ്‌ ശാസ്‌ത്ര സമിതി. അവ എന്തൊക്കെയാകാം?

 < ക്യാമ്പസ്‌ നേച്ചര്‍ ക്ലബ്‌ - ഇക്കോ ക്ലബ്‌
 < ഫിലിം ക്ലബ്‌ - തിയറ്റര്‍ ഗ്രൂപ്പ്‌
 < ചര്ച്ചാ് വേദി 
< വിസാവിക്കൂട്ടം ( വിവര സാങ്കേതിക വിദ്യ കൂട്ടം) 
തുടങ്ങി പലതാകാം.വിദ്യാര്ത്ഥി കളുടെ വിത്യസ്ഥങ്ങളായ കഴിവുകളെയും താത്‌പര്യങ്ങളെയും ഉള്ക്കൊ ള്ളിച്ചു കൊണ്ടുള്ള സംഘടനാരൂപങ്ങളാകണം ഇവ. ഇവയുടെ നേതൃത്വത്തില്‍ സ്ഥിരമായ ഫിലിം ഡോക്യുമെന്റെറി പ്രദര്ശയനങ്ങള്‍, പ്രകൃതി പഠന ക്യാമ്പുകള്‍ - ദിനാചരണങ്ങള്‍, നാടകാവതരണങ്ങള്‍ , ഉടന്‍ പ്രതികരണ സ്‌കിറ്റുകള്‍, പുസ്‌തക ചര്ച്ചികള്‍- സെമിനാറുകള്‍, ക്ലാസുകള്‍, ഫ്രീ സോഫ്‌റ്റ്‌ വെയര്‍- സ്വത്‌ന്ത്ര വിഞ്‌ജാന സമൂഹം പരിശീലനങ്ങള്‍ തുടങ്ങി വൈവിധ്യമാര്ന്ന് പ്രവര്ത്തങനങ്ങള്‍ ഏറ്റെടുക്കാം. മാസത്തില്‍ ഓരോ വേദിയുടെ നേതൃത്വത്തിലും ഒരു പ്രവര്ത്ത നം എന്ന രീതി ആകാം.

 പ്രാദേശിക യുവസമിതികളുടെ പ്രധാന പ്രവര്ത്ത നങ്ങള്‍ എന്തൊക്കെയാണ്‌ ?


              പരിസ്ഥിതി കൂട്ടായ്‌മകള്‍ പരിസ്ഥിതി പ്രശ്‌നങ്ങളെ ജനങ്ങളുടെ മുഖ്യ പ്രശ്‌നങ്ങളാക്കി മാറ്റുന്നതിനുള്ള നിരന്തരമായ ബഹുജന വിദ്യാഭ്യാസ പരിപാടികള്ക്ക്്‌ മുഖ്യ ഊന്നല്‍ നല്കുനന്നു.അതിലൂടെ പ്രാദേശികമായി അനുഭവപ്പെടുന്ന നദികളിലെ മണല്ഖിനനം, കളിമണ്‍ ഖനനം, കുന്നിടിക്കല്‍, വയല്നിെകത്തല്‍, ജലാശയങ്ങള്‍ നികത്തല്‍, മലിനീകരണം തുടങ്ങി വൈവിധ്യമാര്ന്നന പ്രശ്‌നങ്ങള്‍ പഠിച്ച്‌ അവക്കെതിരായി ജനകീയ ഇടപെടലുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ചാലക ശക്തികളായി യുവസമിതിക്ക്‌ പ്രവര്ത്തിഖക്കാനാകും. പ്രശ്‌നപ്രദേശങ്ങളില്‍ താമസിച്ച്‌ പ്രശ്‌നം പഠിച്ച്‌ റിപ്പോര്ട്ടു കളും, ഡോക്യുമെന്ററികളും ഉണ്ടാക്കല്‍, ജനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പങ്കാളിത്ത പഠന പരിപാടികള്‍, ഡോക്യുമെന്ററികളും, പഠന റിപ്പോര്ട്ടു കളും ഉപയോഗിച്ചു കൊണ്ടുള്ള ക്യാമ്പയിന്‍ പ്രവര്ത്തളനങ്ങള്‍ എന്നിവ യുവസമിതികള്ക്ക്ന‌ ഏറ്റെടുക്കാം. ഇത്തരത്തില്‍ പഠനങ്ങള്‍ നടത്തുമ്പോള്‍ അതത്‌ പ്രദേശത്ത്‌ ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തുന്ന വിദ്യാര്ത്ഥി കള്‍, ഇടപെടുന്ന വ്യക്തികള്‍ എന്നിവരെ കണ്ണി ചേര്ത്തു്ള്ള പ്രദേശിക പഠന ഇടപെടല്‍ സംഘങ്ങള്‍ രൂപീകരിക്കാം. ഇതോടൊപ്പം മഴവെള്ള സംരക്ഷണ കാമ്പയിന്‍, പുഴപഠന പരിപാടികള്‍, കാടിനെ പഠിക്കുന്നതിനുള്ള പരിപാടികള്‍ തുടങ്ങിയ പ്രവര്ത്ത്നങ്ങളും ഏറ്റെടുക്കാം.

                    പൊതു വിദ്യാലയ സംരക്ഷണ കൂട്ടായ്‌മകള്‍ യുവസമതിക്ക്‌ അവര്‍ പ്രവര്ത്തിളക്കുന്ന പ്രദേശത്തെ ഒരു പൊതു വിദ്യാലയം ഏറ്റെടുത്ത്‌ അവിടുത്തെ വിവിധ വിഷയങ്ങളിലെ പഠനങ്ങള്‍ മെച്ചപ്പെടുത്താനുള്ള അനൗപചാരിക കൂട്ടായ്‌മകള്‍ സ്‌കൂള്‍ അധികൃതരുടെ പിന്തുണയോടെ ആലോചിക്കാം. സ്‌കൂളിന്റെ പൊതു അടിസ്ഥാന സൗകര്യവികസനത്തിനായുള്ള ജനകീയ കൂട്ടായ്‌മകളും ആകാം. അതത്‌ ഗ്രാമങ്ങളില്‍ അതിന്‌ സഹായങ്ങള്‍ നല്കാൂന്‍ തയ്യാറുള്ളവരെ കണ്ടെത്താം. ?ഭാഷാ, ഗണിതം, ശാസ്‌ത്രം, സാമൂഹ്യ ശാസ്‌ത്രം എന്നിവ കുട്ടികള്ക്ക് ‌ ലളിതമായി മനസ്സിലാക്കിക്കുന്നതിനുള്ള ആകര്ഷതകമായ പഠന രീതികളെ സംബന്ധിച്ച ക്യാമ്പുകള്‍, പ്രൊജക്‌ട്‌ പ്രവര്ത്തനനങ്ങള്‍, പ്രകൃതി പഠനപരിപാടി, സാമൂഹ്യ പഠന പരിപാടികള്‍, പഠനോപകരണ നിര്മ്മാ ണ ക്യാമ്പുകള്‍, പ്രത്യേക വിഷയങ്ങള്ക്കാ്യുള്ള പഠന ക്യാമ്പുകള്‍ എന്നിവ ആലോചിക്കാം. തെരഞ്ഞെടുക്കുന്ന വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ കുട്ടികളുടെ സ്ഥിരം ബാലവേദികള്‍ രൂപീകരിക്കാം. സാധാരണയായി നടക്കുന്ന ബാലവേദി പ്രവര്ത്തരനപ്പുറത്ത്‌ കുട്ടികളുടെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്ത്തിനങ്ങള്‍ ഉള്ക്കൊെള്ളുന്ന കരിക്കുലം തയ്യാറാക്കി അവയുടെ അടിസ്ഥാനത്തില്‍ സ്ഥിരം പ്രവര്ത്തി ക്കുന്ന ബാലവേദി ഉണ്ടാക്കാം. ഓരോ വിഷയങ്ങളിലും സ്‌കൂള്‍ പ്രവര്ത്തുനത്തിന്റെ ഭാഗമായി ഉണ്ടാക്കുന്ന ഗണിത, ഭാഷ, ശാസ്‌ത്ര സാമൂഹ്യ ശാസ്‌ത്ര കൂട്ടായ്‌മകളില്‍ അതത്‌ പ്രദേശത്ത്‌ അതത്‌ വിഷയങ്ങള്‍ പഠിക്കുന്ന യുവതീയുവാക്കളെ ഉള്പ്പെസടുത്തി കൂട്ടായ്‌കള്‍ വിപുലമാക്കാം. പ്രാദേശികമായി ഒരു പഞ്ചായത്തിലെ 23 അംഗന്വാവടികള്‍ തെരഞ്ഞെടുത്ത്‌ അവിടുത്തെ കുട്ടികളുടെ ശേഷികളെ വികസിപ്പിക്കുന്നതിനുള്ള വൈവിധ്യമാര്ന്ന പ്രവര്ത്തകന പരിപാടി ഏറ്റെടക്കാം. മാതൃകഅംഗന്വാെടികള്‍ ഈ രീതിയില്‍ വളര്ത്തി യെടുക്കുന്നതിന്‌ കഴിയും. c) കാര്ഷിടക കൂട്ടായ്‌മകള്‍ ഓരോ പ്രദേശത്തും യുവതീയുവാക്കളുടെ നേതൃത്വത്തില്‍ തരിശിട്ടിരിക്കുന്ന ?ഭൂമികളില്‍ കൃഷി ചെയ്യുന്നതിനുള്ള കാര്ഷിരക കൂട്ടായ്‌മകള്‍ രൂപീകരിക്കാം. നെല്ല്‌, പച്ചക്കറി, പഴങ്ങള്‍ എന്നിവയുടെ ഉത്‌പാദനത്തിന്‌ ഈ കൂട്ടായ്‌മകള്‍ ഉപയോഗിക്കാം. യുവതീയുവാക്കള്‍ പഠനത്തിന്‌ ശേഷമുള്ള സമയം ഉപയോഗിച്ച്‌ ചെയ്യുന്ന പ്രവര്ത്തറനങ്ങള്‍ എന്ന നിലയിലും, പൂര്ണ്ണവസമയ പ്രവര്ത്ത നം എന്ന നിലയിലും മാതൃകകള്‍ സൃഷ്‌ടിക്കാം. കൃഷി തൊഴിലായി എടുക്കുന്നവരുടെ എണ്ണം ഈ രീതിയില്‍ വര്ദ്ധിനപ്പിക്കാം. ഫലപ്രദമായ ജൈവകര്ഷാകരുടെ കൂട്ടായ്‌മകള്‍ രൂപപ്പെടുത്താം. കാര്ഷിഈക പ്രവര്ത്തകനങ്ങള്‍ മാന്യമായ തൊഴിലാണ്‌ എന്ന സന്ദേശം നല്കിര തൊഴിലാളിക്ഷാമം പരിഹരിക്കാവുന്ന രീതിയില്‍ ചെറുകിട യന്ത്രവത്‌ക്കരണത്തില്‍ പരിശീലനം നല്കി്യ ചെറുപ്പക്കാരെ ഉള്പ്പെ ടുത്തി പ്രാദേശിക തൊഴില്‍ സേനകള്‍ ഉണ്ടാക്കാം. വയലിലും, പറമ്പുകളിലും ചെയ്യുന്ന കാര്ഷിളക പ്രവര്ത്തരനങ്ങള്‍ ന്യായമായ നിരക്കില്‍ ചെയ്‌തുകൊടുക്കുന്ന ഒരു തൊഴില്‍ കൂട്ടായ്‌മയാക്കി ഇവയെ വികസിപ്പിക്കാം. കൃഷിചെയ്യാതെ കിടക്കുന്ന ?ഭൂമി ചെറുപ്പക്കാരെ ചേര്ത്ത്യ‌ കാര്ഷിാക പ്രവര്ത്തഷനങ്ങള്ക്ക് ‌ പഞ്ചായത്ത്‌ സഹായത്തോടെ ഏറ്റെടുക്കുന്ന ഭുബാങ്ക്‌ എന്ന ആശയം കഴിയാവുന്ന സ്ഥലങ്ങളില്‍ പരീക്ഷിക്കാം. കാര്ഷിതക വിളകളുടെ ഉത്‌പാദന വര്ദ്ധതനവിന്‌ വിവിധ കാര്ഷിിക രീതികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കുന്ന കാര്ഷിടകലാബുകള്‍ (പ്ലോട്ടുകള്‍) യുവസമിതികളുടെ നേതൃത്വത്തില്‍ പരീക്ഷിക്കാം. ഇവിടങ്ങളില്‍ വിവിധ രീതിയിലുള്ള ജൈവവളങ്ങള്‍, കീടനാശിനികള്‍ എന്നിവയുടെ ഫലപ്രാപ്‌തി ശാസ്‌ത്രീയമായി പരീക്ഷിക്കാന്‍, പ്രചരിപ്പിക്കാനും കഴിയും. കര്ഷഎകരുടെ മണ്ണ്‌, പരിശോധന, ശാസ്‌ത്രീയമായി വളം ചേര്ക്കളല്‍ തുടങ്ങി ശാസ്‌ത്രീയ കൃഷികളുടെ രീതികള്‍ ഏറ്റെടുക്കുന്നതിനുള്ള പരിശീലനങ്ങള്‍, മാതൃകാ പ്രവര്ത്തലനങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ യുവസമിതികള്ക്ക്റ‌ കഴിയും.

 പ്രവര്ത്തലനത്തിന്റെ സ്വഭാവം എങ്ങനെയാവണം?


 < പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ലഭ്യതയും, വരും തലമുറയുടെ അവകാശം പരിഗണിച്ച്‌ അവയുടെ സുസ്ഥിര വിനിയോഗവും, പാരിസ്ഥിതിക സംന്തുലനവും ഉറപ്പാക്കുന്നതിനുള്ള പ്രവര്ത്തണനങ്ങള്‍
 < കേരള സമൂഹത്തില്‍ നിനില്ക്കുനന്ന ലിംഗ വിവേചനത്തിന്റെയും, സാമൂഹിക അസമത്വങ്ങളുടേയും വിവിധ രൂപങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ഇടപെടലുകള്‍ < ആദിവാസികള്‍, ദളിതര്‍, മത്സ്യതൊഴിലാളികള്‍ എന്നീ സാമൂഹിക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തീക പിന്നോക്കാവസ്ഥയെ മാറ്റിത്തീര്ക്കു ന്നതിനുള്ള ഇടപെടലുകള്‍
 < സുസ്ഥിരമായ ഒരു ഉത്‌പാദന വ്യവസ്ഥ കേരളത്തില്‍ സൃഷ്‌ടിക്കുന്നതിന്‌ കാര്ഷിളക മേഖലയിലും, ചെറുകിട ഉത്‌പാദന രംഗത്തും ഉള്ള ഇടപെടലുകള്‍ 
 < കേരള ജനതയെ സ്വന്തം ജീവിതത്തേയും, ചുറ്റുപാടുകളേയും ശാസ്‌ത്രത്തിന്റെ യുക്തി ഉപയോഗിച്ച്‌ വിശകലനം ചെയ്യാനും, നിലപാടുകള്‍ എടുക്കാനും കഴിയാവുന്ന തരത്തില്‍ ശാസ്‌ത്രബോധത്തെ സാമാന്യ ബോധമാക്കുന്നതിനുള്ള ഇടപെടലുകള്‍.
 < കേരളത്തിന്റെ സാമൂഹ്യ നേട്ടങ്ങള്ക്കായധാരമായി വര്ത്തിരച്ച പൊതുസ്‌കൂളുകള്‍, ആരോഗ്യസംവിധാനങ്ങള്‍,അംഗന്‍വാടികള്‍ തുടങ്ങിയ പൊതു സംവിധാനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ഇടപെടലുകള്‍.
 < ഇത്തരത്തില്‍ വൈവിധ്യമാര്ന്നട ലക്ഷ്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാവുന്ന തരത്തില്‍ യുവ സമൂഹത്തിന്റെ രാഷ്‌ട്രീയ, സാമൂഹ്യ ബോധത്തെ രൂപപ്പെടുത്തുക എന്നത്‌ യുവസമിതി പ്രവര്ത്തേനങ്ങളുടെ മുഖ്യ അജണ്ടകളില്‍ ഒന്നാകണം. ആരോഗ്യ പ്രവര്ത്ത നങ്ങള്‍ യുവതീയുവാക്കള്ക്കി്ടയില്‍ കായിക പരിശീലനങ്ങളില്‍ ഊന്നിയ ഒരു നല്ല ആരോഗ്യ സംസ്‌കാരം ഉണ്ടാക്കുന്നതിനുള്ള ഇടപെടലുകള്‍ യുവസമിതികള്ക്ക്ങ‌ നടത്താം. കായിക കൂട്ടായ്‌മകള്‍ രൂപീകരിച്ച്‌ അവയുടെ നേതൃത്വത്തില്‍ നാടന്‍ കളികള്‍, ഗ്രാമീണ ഫുട്‌ബോള്‍ അക്കാദമി, ബാസ്‌മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, വോളീബോള്‍, തുടങ്ങി വൈവിധ്യമാര്ന്നന കുട്ടികള്ക്കാ യുള്ള പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിന്‌ കഴിയും. പഞ്ചായത്തുകളുടെ സ്‌പോര്‌്ോഗസ്‌ ഗ്രൗണ്ടുകള്‍ സജീവമാക്കാവുന്ന തരത്തില്‍ ഈ പ്രവര്ത്ത്നങ്ങള്‍ ബന്ധിപ്പിക്കാം. ഇതോടൊപ്പം സ്‌കൂളുകളില്‍ ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള, കായിക വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസുകള്‍, ക്യാമ്പുകള്‍ എന്നിവ നടത്താം. പ്രാദേശികമായി ചെറുപ്പക്കാരുടെ ഓട്ട കൂട്ടായ്‌മകള്‍ (Running lab) രൂപീകരിക്കാം ചെറുപ്പക്കാര്ക്കിടയില്‍ ഒരു ബദല്‍ കായിക സംസ്‌കാരം ഉണ്ടാക്കാന്‍ ഈ ഇടപെടലുകള്‍ സഹായിക്കാം. സ്‌ത്രീകള്ക്കും , ചെറുപ്പക്കാര്ക്കും ഇടയില്‍ പോഷകാഹാരത്തെക്കുറിച്ചുള്ള ക്ലാസുകള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ കൂടി ഉപയോഗിച്ചുകൊണ്ട്‌ സംഘടിപ്പിക്കാം. വായനശാല കൂട്ടായ്‌മകള്‍ പ്രവര്ത്തിടക്കുന്ന പ്രദേശത്തെ ഒരിക്കലും വായനശാലകള്‍ തെരഞ്ഞെടുത്ത്‌ അവയെ മാതൃകാ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്കുന്നതിനുള്ള ഇടപെടലുകള്‍ ഏറ്റെടുക്കാം. വായനാശാലകളില്‍ വായനകൂട്ടായ്‌മകള്‍, പുസ്‌തക ചര്ച്ചരകള്‍, സെമിനാറുകള്‍, ചലച്ചിത്രോത്സവങ്ങള്‍ മുതലായവ വൈവിധ്യമാര്ന്നട പരിപാടികള്‍ സംഘടിപ്പിക്കാം. മൊബൈല്‍, ലൈബ്രറി, വായനശാലകളെ ഇന്ഫകര്മേേഷന്‍ സെന്ററുകളാക്കല്‍, തുടങ്ങി പുതിയ കാലത്തിന്‌ അനുസൃതമായ രീതികള്‍ പരിശീലിക്കാം. നവമാധ്യമ കൂട്ടായ്‌മകള്‍, ദ്യശ്യസാക്ഷരവേദികള്‍ ജില്ലാ യുവസമിതികളിലും അംഗങ്ങളെ ചേര്ത്ത്ം‌ നവമാധ്യമ കൂട്ടായ്‌മകള്‍ രൂപീകരിക്കാം. വര്ക്ഷീങയത, ശാസ്‌ത്രബോധം, നവലിബറല്‍ നയങ്ങള്‍ എന്നീ കാര്യങ്ങളിലെല്ലാം ഫലപ്രദമായ ആശയ പ്രചരണത്തിനുള്ളതും ഘടനാ രൂപങ്ങളായി ഇവയെ ഉപയോഗിക്കാം. കൂടാതെ വിക്കിസംഗമം, പകര്പ്പു പേക്ഷസംരം?ങ്ങള്‍, സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ശില്പൂശാല തുടങ്ങി ഒട്ടേറെ പഠനഇടപെടല്‍ പ്രവര്ത്ത നങ്ങള്ക്കു ള്ള വേദികള്‍ ഉണ്ടാക്കണം. മലയാളം സബ്‌ടൈറ്റ്‌ലിംഗും വീഡിയോ എഡിറ്റിംഗ്‌, ചലചിത്രോത്സവങ്ങള്‍, ഡോക്യുമെന്ററി നിര്മ്മാളണ പരിശീലനം തുടങ്ങി വൈവിധ്യമാര്ന്നം പരിപാടികള്‍ ദൃശ്യ സാക്ഷരവേദിയില്‍ ഉള്പ്പെ്ടുത്താം. മതരഹിത ജീവിതകൂട്ടായ്‌മകള്‍ യുവസമിതികളുടെ നേതൃത്വത്തില്‍ അതാതിടങ്ങളില്‍ മതരഹിതമായി ജീവിക്കാന്‍ തയ്യാറുള്ളവരുടെ കൂട്ടായ്‌മകള്‍ രൂപീകരിച്ച്‌ ശാസ്‌ത്രബോധ പ്രചാരണത്തിന്റെ ശക്തമായ ഉപാധിയാക്കി അവയെ മാറ്റാം. ഇവയുടെ നേതൃത്വത്തില്‍ അന്ധവിശ്വാസങ്ങള്ക്കെ തിരേയും, യുക്തി രാഹിത്യത്തിനെതിരേയും, ശാസ്‌ത്രബോധത്തിന്‌ വേണ്ടിയും ഉള്ള ക്യാമ്പയിനുകള്‍ ഏറ്റെടുക്കാം. യുവസമിതികളുടെ നേതൃത്വത്തില്‍ സ്‌ത്രീധനമില്ലാത്ത, ജാതി രഹിതമായ ഒരു ചടങ്ങുകള്‍ ഇല്ലാത്ത, ലളിതമായി വിവാഹങ്ങള്‍ എന്ന ആശയവും മതരഹിത ജീവിത രീതികളും പ്രചരിപ്പിക്കാം. പാര്ശ്വംവത്‌കൃതരുടെ ഇടയിലെ കൂട്ടായ്‌മകള്‍ ആദിവാസി, ദളിത്‌ മത്സ്യതൊഴിലാളി മേഖലകളില്‍ ഇന്നും പഠന പിന്നോക്കാവസ്ഥ നിലനില്ക്കു ന്നു. കുടുംബാന്തരീക്ഷം, സ്ഥാപനങ്ങളുടെ അശ്രദ്ധ, രക്ഷിതാക്കളുടെ കുറഞ്ഞ വിദ്യാ?്യാസം എന്നിവയെല്ലാം ഇതിന്‌ കാരണമാകുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനുള്ള വൈവിധ്യമാര്ന്നസ ഇടപെടലുകള്‍ യുവസമിതികള്ക്ക്ീ‌ ഏറ്റെടുക്കാം. മേല്വി്?ാഗങ്ങളിലെ കുട്ടികള്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയങ്ങള് കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിശീലനങ്ങള്‍, അവരുടെ താമസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പഠനവീടുകള്‍ എന്നീ പ്രവര്ത്ത്നങ്ങള്‍ യുവസമിതികള്ക്ക്ം‌ ഏറ്റെടുക്കാം. ഈ വി?ാഗങ്ങളില്‍ സാമ്പത്തീക പരാദീനത മൂലം തുടര്ന്ന് ‌ പഠിക്കാന്‍ കഴിയാത്ത വിദ്യാര്ത്ഥി കളെ സഹായിക്കുന്നതിനുള്ള സാമൂഹ്യ ഇടപെടലുകള്‍ യുവസമിതികള്ക്ക്ത‌ നടത്താം. സ്‌കൂളുകള്‍, കോളനികള്‍ എന്നിവ കേന്ദ്രീകരിച്ച മദ്യം, ലഹരി പദാര്ത്ഥലങ്ങള്‍ എന്നിവയുടെ ഉപയോഗത്തെക്കുറിച്ചുള്ള വിദ്യാ?്യാസ പരിപാടികള്‍ രക്ഷിതാക്കള്ക്കും , കുട്ടികള്ക്കും ആയി നടത്താം. ആദിവാസി, ദളിത്‌, മത്സ്യതൊഴിലാളി മേഖലകളിലെ യുവതീയുവാക്കളെ കേന്ദ്രീകരിച്ചുള്ള പി.എസ്‌.സി പരിശീലനങ്ങള്‍, കരിയര്‍ ഗൈഡന്സ്മ‌ ക്ലാസുകള്‍ എന്നിവയുടെ പ്രധാനമാണ്‌. വികസന സംവാദങ്ങള്‍ നാടിനെ അറിയുക നാടിനെ മാറ്റുക എന്ന പേരില്‍ തയ്യാറാക്കിയ മൊഡ്യൂള്‍. പഞ്ചായത്ത്‌ യുവസംഗമങ്ങളിലൂടെ പ്രേദേശിക വികസനത്തെ വിലയിരുത്തുന്നതിനായി കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല സൗകര്യം, സാമൂഹിക ക്ഷേമം എന്നീ വിഷയങ്ങളിലായി ചെറിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു. പ്രദേശത്തെ വിവിധ മേഖലയിലെ വികസനതിതെ സംബന്ധിച്ച്‌ വാര്ഡ്ൂ‌ മെമ്പര്മാനര്‍, ആരോഗ്യപ്രവര്ത്തികര്‍, കൃഷി ഓഫീസര്മാകര്‍, അധ്യാപകര്‍, കര്ഷചകര്‍ , യുവജനക്ലബുകള്‍-പ്രസ്ഥാനങ്ങങ്ങള്‍, കുടുംബശ്രീ, പ്രവര്ത്തരകര്‍ തുടങ്ങിയവരുടെ അഭിപ്രായം ആരായുന്നു. പൊതു ജനങ്ങളുടെ പങ്കാളിത്തത്തോടെ വികസനസംവാദവും പഞ്ചായത്ത്‌ വികസന രേഖയും പുറത്തിറക്കുന്നു. ക്യാമ്പസും സമൂഹവുമായുള്ള ബന്ധം ? ക്യാമ്പസുകളിലെ ഓരോ കോഴ്‌സിനെയും സമൂഹവുമായി ബന്ധിപ്പിക്കാം. പഠനത്തിന്റെ ശാസ്‌ത്രാംശത്തെ സമൂഹത്തിലെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കാം. ഇത്തരത്തില്‍ ക്യാമ്പസ്‌ ശാസ്‌ത്ര സമിതിയുടെ നേതൃത്വത്തില്‍ വ്യത്യസ്ഥ പഠന മേഖലയിലുള്ള വിദ്യാര്ത്ഥിാകള്ക്ക്ത‌ വിവിധ പ്രവര്ത്ത്നങ്ങള്‍ സമൂഹവുമായി ബന്ധിപ്പിച്ച്‌ ഏറ്റെടുക്കാം. ക്യാമ്പസിനടുത്ത പഞ്ചായത്ത്‌ / മുന്സി്പ്പാലിറ്റിയിലെ 12 വാര്ഡുങകള്‍ ക്യാമ്പസ്‌ ശാസ്‌ത്ര സമിതിയുടെ പ്രവര്ത്ത്ന മേഖലയാക്കാം. ഉദാഹരണമായി :- 
< ബോട്ടണി / സുവോളജി പഠിക്കുന്ന വിദ്യാര്ത്ഥിതകളുടെ ടീമിന്റെ നേതൃത്തില്‍ അതത്‌ പ്രദേശത്തെ ജൈവവൈവിധ്യ പഠനം, വീടുകളില്‍ ജൈവവൈവിധ്യം വ്യാപിപ്പിക്കല്‍, പൊടു ഇടങ്ങളുടെ ഹരിതവത്‌കരണം മുതലായ പ്രവര്ത്ത നങ്ങള്‍ ഏര്‌രെടുക്കാം.
 < രസതന്ത്ര വിദ്യാര്ത്ഥി കളുടെ നേതൃത്വത്തില്‍ അതത്‌ പ്രദേശത്തെ മണ്ണിന്റെ ഗുണമേന്മ പരിശോധന, ജല പരിശോധന മുതലായവ ഏറ്റെടുക്കാം
. < ചരിത്രവിദ്യാര്ത്ഥിാകളുടെ നേതൃത്വത്തില്‍ നാടിന്റെ പ്രാദേശിക ചരിത്രം തയ്യാറാക്കാം
. < മാനേജ്‌മെന്റ്‌ വിദ്യാര്ത്ഥി കള്ക്ക്ി‌ ആ പ്രദേശത്തെ സംരഭങ്ങളെ പറ്റി പഠിക്കാം.. ഈ രീതിയില്‍ ക്യാമ്പസ്‌ സമൂഹ ബന്ധങ്ങളുടെ ഒരു സര്ഗാ്ത്മക വേദിയാക്കി യുവസമിതികളെ മാറ്റാം.

Wednesday 9 July 2014

യുവസമിതി എന്ത് ..? എന്തിനു ..?

യുവസമിതി എന്ത് ..? എന്തിനു ..?

യുവമനസ്സുകളുടെ ആത്മാര്‍ത്ഥതയും ചെറുത്തു നില്‍പുമാണ്‌ എന്നും സമൂഹത്തിന്റെ പുരോഗമനപരമായ മുന്നോട്ടു പോക്കിനു കാരണം ഇന്ന്‌ ഈ കടമ ഏറ്റെടുക്കുന്നതില്‍ യുവസമൂഹം പരാജയപ്പെടുന്നു എന്നും പോയകാലത്തിന്റെ പോരാളികള്‍ തന്നെ ആ ചുമതല നിര്‍വ്വഹിക്കേണ്ടിവരുന്നു എന്നുമുള്ള വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്‌. അതിന്റെ യാഥാര്‍ത്ഥ്യം എന്തായാലും നായകത്വം ഏറ്റെടുക്കാന്‍ തയ്യാറാവേണ്ട മനസ്സുകള്‍ വിശാലവും കാര്യകാരണബോധമുള്ളവയുമായിരിക്കണം. ജാതി - മതസംഘടനകളുടെയും കറക്കുകമ്പനികളുടെയും ആള്‍ദൈവങ്ങളുടെ മുമ്പിലെ നീണ്ട നിരയിലും കുറ്റവാളി ലിസ്റ്റിലും യുവാക്കളുടെ എണ്ണം താരതമ്യേന വലിയ അളവില്‍ കാണുന്നു എന്നത്‌ ശുഭകരമല്ല. കമ്പോളശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ പൂര്‍ണമായും അരാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമായി നമ്മുടെ സമൂഹം മാറിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നു മാത്രമേ നാം എത്തിച്ചേര്‍ന്ന ഈ അവസ്ഥയെ മുറിച്ചുകടക്കാനാവൂ. ഉയര്‍ന്ന വിദ്യാഭ്യാസവും സാക്ഷരതയും നമ്മുടെ യുക്തിചിന്തയെയും സാമൂഹ്യബോധത്തെയും വളര്‍ത്തിയില്ല എന്നു നാം അംഗീകരിക്കേണ്ടിവരും. ശാസ്‌ത്രബോധവും യുക്തിചിന്തയും നയിക്കുന്ന ഒരു തലമുറ സൃഷ്‌ടിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ ആവശ്യമാണെന്നു ഇതു സൂചിപ്പിക്കുന്നു. നവലിബറല്‍ ആശയങ്ങളെ പൂര്‍ണമനസ്സോടെ ആശ്ലേഷിച്ച ഒരു സമൂഹത്തെ ശാസ്‌ത്രീയജീവിത വീക്ഷണത്തിലേക്കു നയിക്കുക എന്നത്‌ നിരന്തരമായ ഇടപെടലുകളുടെയും മാതൃകകള്‍ സൃഷ്‌ടിക്കുന്നതിലൂടെയും മാത്രമേ സാധ്യമാവൂ. അവിടെയാണ്‌ യുവസമിതിയുടെ പ്രസക്തി. ശാസ്‌ത്രബോധവും യുക്തിചിന്തയും സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കാനും സമൂഹത്തിന്റെ ചലനങ്ങളെ അതിന്റെ പാരാമീറ്ററുകള്‍കൊണ്ട്‌ അളക്കാനും പ്രതിലോമപരമായവയെ ചെറുക്കാനും ഉള്ള ശേഷി യുവസമൂഹം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. അതിന്‌ എളുപ്പവഴികളില്ല - വഴികള്‍ കൂട്ടായ അന്വേഷണത്തിലൂടെ കണ്ടെത്തപ്പെടേണ്ടതാണ്‌. ആ അന്വേഷണങ്ങള്‍ക്കുള്ള വേദിയാണ്‌ യുവസമിതി....

Sunday 6 July 2014

യുവസമിതി പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസ്സിലേക്കും.....

Friday 27 June 2014

വിജ്ഞാനപ്രദമായി ഐ.ടി ശില്പശാല


വിജ്ഞാനപ്രദമായി ഐ.ടി ശില്പശാല

Add caption

ചെര്‍പ്പുളശ്ശേരി മേഘലാ യുവസമിതിയുടെ നേതൃത്വത്തില്‍ 21-06-2014 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ 5 വരെ ഐ.ടി ശില്പശാല നടന്നു പഞ്ചായത്ത് വികസന കമ്മറ്റി സ്റ്റാന്‍റിങ്ങ് ചെയര്‍മാന്‍ ‍‍കെ.ടിസത്യന്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു .20ഓളംപേര്‍പങ്കെടുത്ത പരിപാടിയി ല്‍ സനോജ്മാഷ്, ദേവേട്ടന്‍,മുജീബ് എ ന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. മലയാളം ടൈപ്പിങ്ങ്,ഉബുണ്ടു പരിജയപ്പെടല്‍,സ്ക്രൈബസ്സ് ,ബ്ലോഗ്,വിക്കിപ്പീഡിയ എന്നിവ വിഷയങ്ങളായി. തുടര്‍ന്ന് യുവസമിതിചേര്‍ന്ന് തൂതപ്പുഴയിലെ മണലെടുപ്പും മലിനീകരണവും ശ്രദ്ധയില്‍പ്പെടു ത്താന്‍ പ്രദേശവാസികളോട് അന്വേഷിച്ച് പുഴയെ പഠിക്കാന്‍ തീരുമാനമായി. ജൂലൈ 5 ന് വീണ്ടും ചേര്‍ന്ന്ചോദ്യങ്ങള്‍ തയ്യാറാക്കും.